സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ അപ്ലൈഡ് ഇക്കണോമിക്സിൽ എം.എ., ഇക്കണോമിക്സിൽ പിഎച്ച്.ഡി.

#ഡോ. എസ്. രാജൂകൃഷ്ണൻ
Representational Image | Photo: freepik.com
Representational Image | Photo: freepik.com

തിരുവനന്തപുരത്തെ സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ (സി.ഡി.എസ്.) അപ്ലൈഡ് ഇക്കണോമിക്സിൽ എം.എ., ഇക്കണോമിക്സിൽ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടും ഫുൾടൈം പ്രോഗ്രാമുകളാണ്. ബിരുദം നൽകുന്നത് ന്യൂഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയാണ്.

എം.എ. അപ്ലൈഡ് ഇക്കണോമിക്സ്: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദം വേണം. അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് ജൂൺ നാലിന് നടത്തുന്ന പ്രവേശനപരീക്ഷ വഴി.

സെമസ്റ്റർ ട്യൂഷൻ ഫീസ് 8000 രൂപ (പട്ടിക വിഭാഗക്കാർക്ക് 2000 രൂപ). വാർഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപ കവിയാത്ത ഭിന്നശേഷിക്കാർ ഫീസിന്റെ 25 ശതമാനം നൽകിയാൽ മതി. വിവരങ്ങൾ cds.edu/admission-2023/ ൽ.

പിഎച്ച്.ഡി. ഇക്കണോമിക്സ്: 55 ശതമാനം മാർക്കോടെ/തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ പി.ജി./തത്തുല്യ പ്രൊഫഷണൽ ബിരുദം. ജെ.ആർ.എഫ്. ഉള്ളവരുടെ പ്രവേശനം അഭിമുഖം അടിസ്ഥാനമാക്കിയാകും. ജെ.ആർ.എഫ്. ഇല്ലാത്തവർക്ക് ജൂൺ നാലിന് പ്രവേശനപരീക്ഷ നടത്തും.

പ്രവേശനപരീക്ഷയുടെയും ഫെലോഷിപ്പിന്റെയും വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക. അപേക്ഷ cds.edu/admission-2023/ വഴി ഏപ്രിൽ 30 വരെ നൽകാം.

Content Highlights: MA Applied Economics and PhD in centre for development studies