പ്രായോഗിക പരീക്ഷകൾ, പരീക്ഷാഫലം; കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: റിദിന്‍ ദാമു
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: റിദിന്‍ ദാമു

സീറ്റൊഴിവ്: നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാംപസിലെ മലയാള വിഭാഗത്തിൽ എംഎ. മലയാളം പ്രോഗ്രാമിന് ജനറൽ, ഇ.ഡബ്ള്യു.എസ്., എസ്.സി., എസ്.ടി., മുസ്‌ലിം, എസ്.ഇ.ബി.സി. - ഒ.ബി.എക്‌സ്. വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 22-ന് രാവിലെ 10.30-ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8606050283, 9497106370.

പാലയാട് കാംപസിൽ ഐ.ടി. എജുക്കേഷൻ സെന്ററിലെ എം.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയം 22 -ന് രാവിലെ 10-ന്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലയാട് കാംപസിലെത്തണം.

പാലയാട് ഡോ. ജാനകി അമ്മാൾ കാംപസിലെ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ (എസ്.സി. -രണ്ട്, എസ്.ടി. -രണ്ട്) ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽസർട്ടിഫിക്കറ്റുകൾ സഹിതം 22 -ന് രാവിലെ 10-ന് പഠനവകുപ്പിലെത്തണം.

താവക്കര കാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ എസ്.സി./ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 20-ന് രാവിലെ 10.30-ന് പഠനവകുപ്പിലെത്തണം. ഫോൺ: 9895649188.

പരീക്ഷാഫലം: മാത്തമറ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാംസെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്.) റഗുലർ/ സപ്ലിമെൻററി, മേയ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/ഫോട്ടോക്കോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30-ന് വൈകീട്ട് അഞ്ച്.

പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ എം.എസ്.സി. മൈക്രോബയോളജി/ ബയോടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ അതത് കോളേജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

ടീം ലീഡ്: നാലുവർഷ ബിരുദ പ്രോഗ്രാമുകളും അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോംപ്രിഹൻസീവ് സോഫ്റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുന്നതിലേക്ക് ടീം ലീഡ് തസ്തികയിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. താത്പര്യമുള്ളവർ 24-ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. യോഗ്യത വെബ്സൈറ്റിൽ ലഭ്യമാണ്.

ഫിനാൻസ് ഓഫീസർ: കണ്ണൂർ സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട്/ കേന്ദ്ര - സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്‌ 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Content Highlights: kannur university latest updates