ജിപ്മര്‍ ബി.എസ്‌സി. കോഴ്‌സുകള്‍: പ്രിഫറന്‍സ് നല്‍കാന്‍ നാളെവരെ സമയം

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള മുന്‍ഗണനകള്‍ www.jipmer.edu.in/whatsnew വഴി നല്‍കാം. സെപ്റ്റംബര്‍ 22ന് നടത്തിയ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് പ്രിഫറന്‍സ് നല്‍കാന്‍ അവസരം.
നഴ്‌സിങ്, അനസ്‌തേഷ്യാ ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എം.എല്‍.ടി.), ഡയാലിസിസ് ടെക്‌നോളജി, എം.എല്‍.ടി. ഇന്‍ ബ്ലഡ് ബാങ്കിങ്, മെഡിക്കല്‍ ടെക്‌നോളജി റേഡിയോ ഡയഗ്‌ണോസിസ്, ന്യൂറോടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി എന്നീ ബി.എസ്‌സി. ബാച്ചിലര്‍ ഓഫ് ഒപ്‌ടോമട്രി എന്നീ കോഴ്‌സുകളാണ് ലഭ്യമായുള്ളത്.
ആദ്യ കൗണ്‍സലിങ്ങിന് ലോഗിന്‍ നടത്തി രജിസ്റ്റര്‍ ചെയ്ത് പ്രിഫറന്‍സുകള്‍ തിരഞ്ഞെടുക്കണം. ഒപ്പം, നിശ്ചിത രേഖകള്‍ അപ് ലോഡ് ചെയ്യണം. പ്രിവ്യൂ നടത്തി ഓണ്‍ലൈന്‍ കൗണ്‍സലിങ് അപേക്ഷ സബ്മിറ്റ് ചെയ്യണം. ഇതിന് ഒക്ടോബര്‍ 22 വൈകീട്ട് അഞ്ച് വരെ സമയമുണ്ട്. മോക് കൗണ്‍സലിങ് ഫലം ഒക്ടോബര്‍ 29നകം പ്രസിദ്ധപ്പെടുത്തും. 29 രാവിലെ 10നും ഒക്ടോബര്‍ 31ന് വൈകീട്ട് അഞ്ചിനും ഇടയ്ക്ക് ആദ്യ റൗണ്ടിനുള്ള പ്രിഫറന്‍സുകളുടെ ഫൈനല്‍ ലോക്കിങ് നടത്താം.
ആദ്യ അലോട്ട്‌മെന്റ് നവംബര്‍ ആറിനകം പ്രഖ്യാപിക്കും. സീറ്റ് കണ്‍ഫേം ചെയ്യാനും അഡ്മിഷന്‍ ഫീസ്/സെക്യൂരിറ്റി തുക അടയ്ക്കാനും അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാനും നവംബര്‍ ആറിന് രാവിലെ 10 മുതല്‍ നവംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ച് വരെ സൗകര്യമുണ്ടാകും. സീറ്റ് കണ്‍ഫേം ചെയ്തവര്‍ അലോട്ട്‌മെന്റ് ലറ്റര്‍, അസല്‍ രേഖകള്‍ എന്നിവയുമായി അഡ്മിഷനായി നവംബര്‍ 12ന് ജിപ്മറില്‍ എത്തണം. മെഡിക്കല്‍ ഫിറ്റ്‌നസ്, ക്വാറന്റീന്‍ പ്രോസസ് എന്നിവ അന്ന് നടക്കും.
Content Highlights: JIPMER B.Sc courses application procedure, choice of preferences
Content Highlights: