വിവര സാങ്കേതിക പഠനം നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ; ഫെബ്രുവരി 25നകം അപേക്ഷിക്കാം

Mathrubhumi archives
Mathrubhumi archives

വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ)യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൊത്തം ഫീസിന്റെ 75% നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കും.

ഡാറ്റാ വിഷ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ആന്‍ഡ് എസ്.ഇ.ഒ, മെഷീന്‍ ലേര്‍ണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് യൂസിങ് ആംഗുലാര്‍, ആര്‍പിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലാണ് പരിശീലനം.
 
ഓരോ കോഴ്‌സിനും 6900 + ജി.എസ്.ടി ആണ് ഫീസ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് മുന്‍പ് https://ictkerala.org/ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078102119 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Content Highlights: Information technology learning with Norka scholarship

Content Highlights: