നിർമാണമേഖലയിൽ നൈപുണ്യപരിശീലനം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ

Indian Institute of Infrastructure & Construction
Indian Institute of Infrastructure & Construction

കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി.) തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിനു കീഴിലുള്ള സ്ഥാപനത്തില്‍ താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ട്.

മാനേജീരിയല്‍

  • പി.ജി. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്: ഒരുവര്‍ഷം, യോഗ്യത: ബി.ടെക്./ബി.ഇ. സിവില്‍/ബി.ആര്‍ക്.
  • പി.ജി. ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ്: ഒരുവര്‍ഷം, ബി.ടെക്./ ബി.ഇ. സിവില്‍/ബി. ആര്‍ക്.)
  • പി.ജി. ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍: ഒരുവര്‍ഷം
  • ബി.ടെക്./ബി.ഇ. സിവില്‍ പി.ജി. ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്: ഒരുവര്‍ഷം
  • ബി.ടെക്./ബി.ഇ. സിവില്‍ പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രോജക്ട് മാനേജ്മെന്റ്: ഒരുവര്‍ഷം, ബി.ടെക്./ബി.ഇ. സിവില്‍/ബി.ആര്‍ക്
  • പി.ജി. ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ്: ഒരുവര്‍ഷം. ബി.ടെക്./ബി.ഇ. ഏത് ബ്രാഞ്ചും/ബി.എസ്സി. ഫിസിക്സ് അല്ലെങ്കില്‍ കെമിസ്ട്രി)
  • പി.ജി. ഡിപ്ലോമ ഇന്‍ എം.ഇ.പി. സിസ്റ്റംസ് ആന്‍ഡ് മാനേജ്മെന്റ്: ഒരുവര്‍ഷം, ബി.ടെക്./ബി.ഇ., എം. ഇ./ഇ.ഇ.ഇ./പി.ഇ.

സൂപ്പര്‍വൈസറി

  • അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ആറുമാസം, ഏതെങ്കിലും സയന്‍സ് ബിരുദം/ബി.ടെക്. സിവില്‍/ബി.ഇ. സിവില്‍/ ഡിപ്ലോമ സിവില്‍/ ബി.എ. ജിയോഗ്രഫി
  • അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്: ഒരുവര്‍ഷം, പ്ലസ് ടു) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്: ആറുമാസം, ബി.ടെക്./ബി.ഇ. സിവില്‍/ബി.ആര്‍ക്.

ടെക്നീഷ്യന്‍

  • അസിസ്റ്റന്റ് പ്ലംബര്‍ ജനറല്‍ -ലെവല്‍ 3: 41 ദിവസം, യോഗ്യത അഞ്ചാംക്ലാസ് പാസ്
  • ഡ്രാഫ്റ്റ് പേഴ്‌സണ്‍ സിവില്‍വര്‍ക്സ് - ലെവല്‍ 4: 77 ദിവസം, എസ്.എസ്.എല്‍.സി.
  • ഹൗസ് കീപ്പിങ് ട്രെയിനീ -ലെവല്‍ 3: 57 ദിവസം, പത്താം ക്ലാസ്/ഐ.ടി.ഐ.)
  • അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍-ലെവല്‍  3: 65 ദിവസം, അഞ്ചാംക്ലാസും പ്രസക്തമേഖലയില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാംക്ലാസും പ്രസ്തുതമേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാംക്ലാസും രണ്ടുവര്‍ഷം ഐ.ടി.ഐ.യും
  • കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍-ലെവല്‍ 4: 67 ദിവസം, യോഗ്യത എട്ടാംക്ലാസും ഐ.ടി.ഐ. 2 വര്‍ഷം: ഇതേ തൊഴിലില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പത്താംക്ലാസും ഇതേ തൊഴിലില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എസ്.ക്യു.എഫ്. ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും ഇതേതൊഴിലില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയവും. 

ബിടെക് പഠനം പൂര്‍ത്തിയായവര്‍ക്ക് (പാസ് ആവണമെന്നില്ല) ഹ്രസ്വകാല കോഴ്സുകള്‍ 

  • അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് വിഷ്വലൈസേഷന്‍. (160 ദിവസം)
  • അഡ്വാന്‍സ് സര്‍ട്ടിഫിക്കേറ്റ് സര്‍വ്വേ. (150 ദിവസം)

മറ്റ് പരിശീലനങ്ങള്‍

നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ പ്രൊമോട്ടിംഗ് അപ്സ്‌കില്ലിംഗ് ഓഫ് നിര്‍മ്മാണ്‍ വര്‍ക്കേഴ്സ്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും വര്‍ക്കിംഗ് പ്രൊഫഷനുകള്‍ക്കായുള്ള പുണ്യ വികസന പരിശീലനങ്ങളും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും സ്ഥാപനത്തില്‍ ഉണ്ട് .വിവരങ്ങള്‍ക്ക്: www.iiic.ac.in

Content Highlights: Indian Institute of Infrastructure & Construction ,IIIC, professional courses, latest news, jobs