ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് മേയ് 31ന്: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുവനന്തപുരം, ബര്‍ഹാംപുര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുപ്പതി കേന്ദ്രങ്ങളില്‍ നടത്തുന്ന അഞ്ചുവര്‍ഷ ബി.എസ്.-എം.എസ്. ഡ്യുവല്‍ ഡിഗ്രി, നാലുവര്‍ഷ ബി.എസ്. പ്രോഗ്രാമുകളിലെ, സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് ചാനല്‍ (എസ്.സി.ബി.) പ്രവേശനത്തിന് അപേക്ഷിക്കാം. ഭോപാലില്‍മാത്രമാണ് നാലുവര്‍ഷ ബി.എസ്. പ്രോഗ്രാമുള്ളത്.
സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ പ്രോഗ്രാം പഠിച്ച് 2019-ല്‍ പരീക്ഷ ജയിച്ചവര്‍ക്കും 2020-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാര്‍ഥി യോഗ്യതാപരീക്ഷയില്‍ തന്റെ ബോര്‍ഡില്‍ മുന്നിലെത്തുന്നവരുടെ ഇരുപതാം പെര്‍സന്റൈല്‍ കട്ട് ഓഫ് സ്‌കോര്‍ നേടണം. 2019-ലെ ഈ കട്ട് ഓഫ് www.iiseradmission.in-ല്‍ നല്‍കിയിട്ടുണ്ട്. 2020-ലേത് യോഗ്യതാ പരീക്ഷാഫലം വന്നശേഷം പ്രസിദ്ധപ്പെടുത്തും. ബി.എസ്. പ്രോഗ്രാം (ഇക്കണോമിക് സയന്‍സസ്, എന്‍ജിനിയറിങ് സയന്‍സസ്) പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.
എസ്.സി.ബി. ചാനല്‍ വഴിയുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് മേയ് 31-ന് നടക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍നിന്ന് 15 വീതം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാര്‍ക്ക്. ഉത്തരംതെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടം. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.
ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള അപേക്ഷ ഏപ്രില്‍ 30-ന് വൈകീട്ട് അഞ്ചുവരെ www.iiseradmission.in വഴി നല്‍കാം.
Content Highlights: IISER Aptitude Test Will be Conducted on 31st May; Apply by 30 April
Content Highlights: