കോട്ടയം ഐഐഐടിയിൽ ഇ-എംടെക്

AI Image
AI Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി)-കോട്ടയം, ഇ-എംടെക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.

പ്രോഗ്രാമുകൾ

• എംടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ആൻഡ് ഡേറ്റാ സയൻസ്

• എംടെക് ഇൻ സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്

യോഗ്യത

ബിടെക്/ബിഇ/ഏതെങ്കിലും മേഖലയിൽ എഎംഐഇ ബിരുദം. എംസിഎ, എംഎസ്‌സി/എംഎസ് ഇൻ സിഎസ്/ഐടി/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ നാലുവർഷ യുജി (ഓണേഴ്‌സ് അല്ലെങ്കിൽ ഓണേഴ്‌സ് വിത്ത് റിസർച്ച്) ബിരുദം.

പ്രവേശനം

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. പ്രോഗ്രാം പൂർത്തിയാക്കാൻ 32 കോഴ്‌സ് ക്രെഡിറ്റും 28 പ്രോജക്ട് ക്രെഡിറ്റും വേണം. മൂന്നുലക്ഷംരൂപയാണ് ട്യൂഷൻ ഫീസ്.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും emtech.iiitkottayam.ac.in സന്ദർശിക്കുക.

അവസാന തീയതി ജൂലായ് 10. എഴുത്തുപരീക്ഷയും അഭിമുഖവും 12, 13 തീയതികളിലായി നടക്കും. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് തുടങ്ങും.

Content Highlights: IIIT Kottayam E-MTech Admissions Open