കെ.എ.എസ്. പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം? ഓറിയന്റേഷൻ പ്രോഗ്രാമില്‍ പങ്കെടുക്കാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (കെ.എ.എസ്.) തയ്യാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നവംബർ 30-ന് രാവിലെ 10-ന് കെ.എ.എസിന് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.
കെ.എ.എസ്. ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. താത്പര്യമുള്ളവർ bit.ly/32ueigbMCC വഴി 25 വരെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. 0471-2304577 (ഓഫീസ് പ്രവർത്തന സമയം).
Content Highlights: How to Prepare for KAS Exam- orientation program