അമൃത സര്‍വകലാശാലയില്‍ ഡ്യൂവല്‍ പി.ജി കോഴ്‌സുകള്‍

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയും അമേരിക്കയിലെ അരിസോണ സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഡ്യൂവല്‍ എം.എസ്.സി.- എം.എസ്./എം.ടെക്. -എം.എസ്. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകള്‍: എം.എസ്‌സി. (നാനോബയോടെക്‌നോളജി) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.എസ്‌സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.ടെക്. (നാനോബയോടെക്‌നോളജി) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം.ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം.എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത:
എം.എസ്‌സി.-എം.എസ്. കോഴ്‌സുകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍, ഫോറസ്ട്രി എന്നിവയിലോ ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സുകളിലോ നേടിയ ബി.എസ്‌സി. ബിരുദം/തത്തുല്യം.
എം.ടെക്. -എം.എസ്. കോഴ്‌സുകള്‍: ബി.ടെക്./ബി.ഇ./എം.എസ്.സി./പ്രൊഫഷണല്‍ ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ബി.ടെക്./ ബി.ഇ. ബിരുദധാരികള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലര്‍ ബയോളജി/ ജനറ്റിക് എഞ്ചിനീയറിംഗ്/ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്/ ഫുഡ് പ്രോസ്സസ് എന്‍ജിനിയറിങ്/ ബയോഇന്‍ഫര്‍മാറ്റിക്‌സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഇറിഗേഷന്‍ എന്‍ജിനിയറിങ്/ ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനിയറിങ് / ഫുഡ് ടെക്‌നോളജി/ എന്നിവയില്‍ അല്ലെങ്കില്‍ ബയോഎന്‍ജിനിയറിങ്ങുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സുകളില്‍ നേടിയ ബി.ഇ./ ബി.ടെക്. ബിരുദം അഥവാ തത്തുല്യം.
എം.എസ്‌സി. ബിരുദധാരികള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലര്‍ ബയോളജി/ മെഡിക്കല്‍ ബയോടെക്‌നോളജി/ മൈക്രോബയോളജി/ബയോമെഡിക്കല്‍ സയന്‍സസ്/ബയോടെക്‌നോളജി/ബോട്ടണി/സുവോളജി/മെഡിക്കല്‍ ജെനറ്റിക്‌സ്/ബയോകെമിസ്ട്രി/ബയോഇന്‍ഫര്‍മാറ്റിക്‌സ്/ഫുഡ്‌സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്/അപ്ലൈഡ് സൈക്കോളജി/നഴ്‌സിങ്/അലൈഡ് ഹെല്‍ത്ത് സയന്‍സസ്/ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി/അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍/ സെറിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സുകളില്‍ നേടിയ എം.എസ്‌സി. ബിരുദം/തത്തുല്യം.
പ്രൊഫഷണല്‍ ബിരുദധാരികള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍/ഡെന്റ്റിസ്ട്രി/വെറ്റിനറി/ആയുര്‍വേദ/ഹോമിയോപ്പതി/ഫാര്‍മസി കോഴ്‌സുകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം/തത്തുല്യം.
ഒരു വര്‍ഷം അമേരിക്കയില്‍ പഠിക്കാന്‍ അവസരം: കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സര്‍വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കും.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല. ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.amrita.edu/admissions/nano, ഫോണ്‍: 0484 2858750, 08129382242
Content Highlights: Dual PG courses in Amrita University, Arisona university
Content Highlights: