സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം | CTET

ന്യൂഡൽഹി: സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി.ടി.ഇ.ടി.) തിങ്കളാഴ്ച മുതൽ ctet.nic.in. വഴി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. നവംബർ 24 ആണ് അവസാനതീയതി. നവംബർ 25-നകം ഫീസടയ്ക്കണം.
ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് ഒരു പേപ്പർ എഴുതാൻ 1000 രൂപയും രണ്ട് പേപ്പറുകളുമെഴുതാൻ 1,200 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഇത് യഥാക്രമം 500 രൂപയും 600 രൂപയുമാണ്.
ഡിസംബർ, ജനുവരി മാസങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. പരീക്ഷയുടെ കൃത്യമായ തീയതി അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തും. സിലബസ്, യോഗ്യതാമാനദണ്ഡം തുടങ്ങിയ വിശദാംശങ്ങൾക്ക് https://ctet.nic.in കാണുക.
Content Highlights: Central Teacher Eligibility Test