ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളേജുകളിലെ ബി. എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് എൽ.ബി.എസ്. അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും എൽ.ബി.എസാണ് പ്രവേശനം നടത്തുന്നത്.
ബി.എസ്‌സി. എം.എൽ.ടി., ബി.എസ്‌സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്.എൽ.പി., ബി.സി.വി.ടി., ബി.എസ്‌സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി. ഒക്യുപേഷണൽ തെറാപ്പി, ബി.എസ്‌സി. മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, ബി.എസ്‌സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 12 വരെ ഫീസൊടുക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471-2560363.
Content Highlights: bsc nursing and paramedical courses