സംസ്‌കൃത സര്‍വ്വകലാശാലയില്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഡിപ്ലോമ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല | ഫോട്ടോ: മാതൃഭൂമി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല | ഫോട്ടോ: മാതൃഭൂമി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ആകെ 20 സീറ്റുകള്‍. പ്ലസ് ടു/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

പ്രായം 2025 മേയ് 22-ന് 17-നും 30-നും ഇടയില്‍. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Content Highlights: Apply for the 1-year Diploma in Ayurveda Panchakarma & International Spa Therapy at SSUS