സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി.

തിരുവനന്തപുരം: സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി.) ഗവേഷണത്തിന് (പിഎച്ച്.ഡി.) www.iav.kerala.gov.in വഴി അപേക്ഷിക്കാം.
അഫിലിയേഷൻ: റീജണൽ സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.സി.ബി.) ഫരീദാബാദ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) എന്നീ യൂണിവേഴ്‌സിറ്റികളുമായി, ഐ.എ.വി. അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. .
യോഗ്യത: ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്./ബി.ഡി.എസ്. ബിരുദമാണ് ഗവേഷണ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് ജോയന്റ് സി.എസ്.ഐ.ആർ./യു.ജി.സി.-നെറ്റ്, ഡി.ബി.ടി./ഐ.സി.എം.ആർ. ജെ.ആർ.എഫ്. അല്ലെങ്കിൽ തത്തുല്യമായ ഫെലോഷിപ്പുണ്ടായിരിക്കണം. അവസാനതീയതി നവംബർ 20.
Content Highlights: Institute of Advanced Virology, research, PhD, education, IAV PhD Admission Notification 2023