'യെസ് ക്വിസ് മി' വിജയികളെ പ്രഖ്യാപിച്ചു| ചോദ്യങ്ങളും ഉത്തരങ്ങളും അറിയാം | 07.11.2024

മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷൻ കൺസൽട്ടൻസിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ ഏഴാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ്തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
കൊച്ചി എളമക്കര സ്വദേശി ഗോവിന്ദ് കൃഷ്ണനാണ് ഒന്നാം സ്ഥാനം. സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദ്. തൃപ്പൂണിത്തുറ സ്വദേശി ജസീർ കെ.ബി. രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശി അനന്യ പി എസ് മൂന്നാം സ്ഥാനവും നേടി. പത്താം ക്ലാസ് വിദ്യാർഥിനിയാണ് അനന്യ.
ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും
1. ദാസേട്ടനെ സസ്നേഹം വിളിക്കുന്ന പേരാണല്ലോ ഗാനഗന്ധർവൻ. അദ്ദേഹത്തിനു ഈ പേര് നൽകിയത് മലയാളത്തിലെ പ്രസിദ്ധനായ ഒരു കവിയാണ്. അദ്ധേഹത്തിന്റെ ‘ശ്രാന്തമംബരം’ എന്ന കവിത ദാസേട്ടൻ പാടി കേട്ടതിനു ശേഷമാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. ആര്?
ഉത്തരം: ജി.ശങ്കരക്കുറുപ്പ്
2. 2024ൽ 3 ലക്ഷം രൂപക്ക് വിറ്റു പോയ ബുൾബുൾ എന്ന ചിത്രമാണ് നൽകിയിരിക്കുന്നത്. ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ തന്റെ ചെറുപ്പകാലത്ത് ഒരു പ്രൊഫഷണൽ വോളിബോൾ കളിക്കാരൻ കൂടിയായിരുന്നു. നമുക്ക് സുപരിചിതനായ ഏതു വ്യക്തിയാണ് ഈ ഫോട്ടോഗ്രാഫർ?
ഉത്തരം: മമ്മൂട്ടി
3. "ലാഫിംഗ് വില്ല" എന്ന് വീട്ടുപേരുള്ള ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പാണ് "ഈശ്വരാ വഴക്കില്ലല്ലോ" എന്നത്. കമ്പാർട്ട്മെൻ്റ് എന്ന സിനിമയിലൂടെ സംവിധയാകനായി എത്തിയ ഇദ്ദേഹമാണ് കൊച്ചിൻ സ്റ്റാലിയൻസ് എന്ന ട്രൂപ്പ് നടത്തിയിരുന്നത്.ആര്?
ഉത്തരം: സലിം കുമാർ
Content Highlights: Yes quiz me questions and answers november 07