YES QUIZ ME ഇന്നുമുതല്‍ നവംബര്‍ ആറുവരെ; നിങ്ങൾക്കും പറയാം ഉത്തരം

കോഴിക്കോട്: അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം പറയാനാവുമോ? ഉത്തരം പറഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങളാണ്.
മാതൃഭൂമി, ഫെയർ ഫ്യൂച്ചർ എജുക്കേഷണൽ കൺസൽട്ടൻസിയുമായി ചേർന്ന് നടത്തുന്ന കോളേജ് വിദ്യാർഥികൾക്കുള്ള സംസ്ഥാനതല ക്വിസ് മത്സരം YES QUIZ ME യുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് ഓൺലൈൻ തത്സമയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച മുതൽ നവംബർ ആറുവരെ www.mathrubhumi.com (YES QUIZ ME എന്ന് കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് പങ്കെടുക്കാം) വഴിയാണ് മത്സരം നടക്കുക. വ്യത്യസ്ത മേഖലകളിലെ ആറു പ്രമുഖർ ക്വിസ് മാസ്റ്റർമാരായെത്തും. എല്ലാദിവസങ്ങളിലും രാത്രി ഏഴിനായിരിക്കും മത്സരം നടക്കുക. വീഡിയോയിൽ കാണുന്ന മൂന്ന് ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം അയക്കുന്ന മൂന്നുപേർക്കാണ് സമ്മാനം. എഴുത്തുകാരനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം.പി. ലിപിൻ രാജ് ആണ് ഇന്നത്തെ ക്വിസ് മാസ്റ്റർ.
Content Highlights: Win Prizes! Play YES QUIZ ME Online Trivia