ഐസിഫോസില്‍ വനിതകൾക്കായി വിന്റർ സ്കൂൾ

Representational Image | Photo: freepik.com
Representational Image | Photo: freepik.com

സാങ്കേതികരംഗത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരള സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് വിന്റർ സ്കൂൾ ഫോർ വിമെൻ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി ഒൻപതുവരെ നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പരിപാടി ജെൻഡർ ആൻഡ് ടെക്നോളജി പ്രോഗ്രാമിന്റെ ഭാഗമായാണ് നടത്തുന്നത്. കാര്യവട്ടം സ്പോർട്സ്‍ ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് നടത്തുന്നത്.

ബൃഹത്‍ഭാഷാ മാതൃകകളിലാണ് (Large Language Models) പരിപാടി നടക്കുന്നത്. നാച്വറൽ ലാംഗ്വേജ് പ്രോസസിങ് (എൻ.എൽ.പി.), ജനറേറ്റീവ് മോഡൽസ് എന്നീ വിഷയങ്ങളിൽ അറിവും നൈപുണിയും വളർത്താം.

അത്യാധുനിക എൻ.എൽ.പി. സാങ്കേതികവിദ്യകളെയും സമീപനരീതികളെയുംകുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതിനും പരിപാടി ലക്ഷ്യംവെക്കുന്നു. 30 പേർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. icfoss.in/event-details/179 വഴി ജനുവരി 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: schools.icfoss.org |7356610110, 9400225962

Content Highlights: Winter School for Women, ICFOSS, International Centre for Free and Open Source Solutions