വിക്ടേഴ്‌സില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച അവസാനിക്കും

പ്രതീകാത്മക ചിത്രം | Photo-Mathrubhumi
പ്രതീകാത്മക ചിത്രം | Photo-Mathrubhumi

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പൊതുവിഭാഗത്തിന് പുറമേ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ. ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

മാര്‍ച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.

Content Highlights: victers class for sslc students to be ended today

Content Highlights: