ഗവേഷണത്തിന് നിര്‍മിതബുദ്ധി: ദേശീയ പരിശീലന പരിപാടിയുമായി കേരള വെറ്ററിനറി സര്‍വകലാശാല

ചാറ്റ് ജിപിടിയും മറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങളും ഉപയോഗിച്ച് ഗവേഷണം കൂടുതല്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കാന്‍ കേരള വെറ്ററിനറി സര്‍വകലാശാല ദേശീയ തലത്തില്‍ പരിശീലന പരിപാടി സംലടിപ്പിക്കുന്നു. ഡിസംബര്‍ 11, 12 തീയതികളില്‍ തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ അക്കാദമിക് സ്റ്റാഫ് കോളേജിലാണ് പരിശീലനം. ഓണ്‍ലൈനായും പങ്കെടുക്കാന്‍ അവസരമുണ്ട്. പൂണെയിലുള്ള എസ്‌പോയര്‍ ടെക്‌നോളജീസ് ഡയറക്ടറും ചീഫ് മെന്ററുമായ ഡോ.സുരേഷ് നമ്പൂതിരിയാണ് മുഖ്യ പരിശീലകന്‍. ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍ തുടങ്ങി ഏതു വിഷയത്തിലും ഗവേഷണ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയും.
ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഗവേഷണാശയങ്ങള്‍ രൂപപ്പെടുത്താനും രൂപകല്‍പന ചെയ്യാനും പ്രബന്ധങ്ങള്‍ എഴുതാനുമൊക്കെ ചാറ്റ് ജിപിടി പോലുള്ള നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഫലപ്രദമാണ്. ഉത്തരവാദിത്തവും എത്തിക്‌സും മാനിച്ചുകൊണ്ട് കോപ്പിയടിക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി ഇത്തരം സങ്കേതങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതാണ് പരിശീലനത്തിന്റെ സിലബസ്. ഹൈ ഇംപാക്ട് റിസര്‍ച്ച് ചെയ്യാന്‍ ഗവേഷണ രീതിയെ 10 ഘട്ടങ്ങളായി തിരിച്ച്, ഓരോന്നിലും ചാറ്റ് ജിപിടിക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ (prompts) എങ്ങനെയാണ് എന്ന prompt engineering പ്രായോഗിക പരിശീലനമാണ് മുഖ്യം.
ഫീസ് : ഓൺലൈൻ - 1000, ഓഫ് ലൈൻ - 2000
കൂടുതൽ വിവരങ്ങൾക്ക് - Kvasu.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, 9446203839 (ഡോ.സാബിൻ ജോർജ്)
Content Highlights: AI-powered tools for academic research, seminar by Kerala Veterinary University