വിദേശ സർവകലാശാല, സ്ഥാപനങ്ങൾ ഇന്ത്യയിൽ നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരമില്ല -യു.ജി.സി.

ന്യൂഡൽഹി: വിദേശ സർവകലാശാലകളും സ്ഥാപനങ്ങളും ഇന്ത്യയിൽ നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന് യു.ജി.സി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും കോളേജുകളും വിദേശസർവകലാശാലകളുമായും അവിടത്തെ സ്ഥാപനങ്ങളുമായും സഹകരിച്ച് കോഴ്‌സുകൾ നടത്തുന്നുണ്ടെന്നും ഇതിന് അംഗീകാരമില്ലെന്നുമാണ് യു.ജി.സി. അറിയിച്ചത്. വിദേശസർവകലാശാല, സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കോഴ്‌സുകൾ നടത്തുന്നതിന് അനുമതി ആവശ്യമാണെന്നും യു.ജി.സി. അറിയിച്ചു.
ഈ ബിരുദങ്ങള്‍ക്ക് സാധുതയില്ലെന്നും അത്തരം കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ ചേരരുതെന്നും യുജിസി അറിയിച്ചു. 'നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ((HEIs)) കോളേജുകളും യുജിസി അംഗീകരിക്കാത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും യുജിസി അംഗീകാരമില്ലാത്ത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും സഹകരണമോ ക്രമീകരണമോ യുജിസി അംഗീകരിക്കില്ല, ഈ ബിരുദങ്ങള്‍ അസാധുവാണ്' യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
വിദേശ സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് എഡ്‌ടെക് കമ്പനികള്‍ വിവിധ മാധ്യമങ്ങളിലൂടെ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുടെ പരസ്യം നല്‍കുന്നതും യുജിസിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം ഫ്രാഞ്ചൈസി ക്രമീകരണങ്ങള്‍ അനുവദനീയമല്ലെന്നും അവയിലൂടെ നല്‍കുന്ന ഏതെങ്കിലും പ്രോഗ്രാമുകള്‍ക്കോ ബിരുദങ്ങള്‍ക്കോ യുജിസി അംഗീകാരം ഉണ്ടായിരിക്കില്ലെന്നും ജോഷി വ്യക്തമാക്കി. വീഴ്ച വരുത്തുന്ന എഡ്ടെക് കമ്പനികള്‍ക്കും എച്ച്ഇഐകള്‍ക്കും നടപടിയെടുക്കുമെന്നും യുജിസി അറിയിച്ചു
Content Highlights: Unrecognised get-from-India foreign degrees are not valid says UGC