അലീഡ് ഹെൽത്ത്‌കെയർ ബിരുദങ്ങളിൽ മാറ്റവുമായി യുജിസി: MPT, MOT കോഴ്‌സുകളിൽ ഇനി പ്രത്യേക സ്പെഷ്യലൈസേഷൻ

ന്യൂഡൽഹി: ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ അനുബന്ധ ആരോഗ്യ മേഖലകളിലെ( അലീഡ് ഹെൽത്കെയർ) ബിരുദങ്ങളിൽ മാറ്റങ്ങളുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി). പുതിയ മാറ്റങ്ങൾ 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
എന്താണ് പ്രധാന മാറ്റം?
ഇതുവരെ നൽകിയിരുന്ന ജനറൽ മാസ്റ്റർ ബിരുദങ്ങൾക്ക് പകരം, ഇനി മുതൽ ഓരോ വിഷയത്തിലും പ്രത്യേക വിദഗ്ധ ബിരുദങ്ങളായിരിക്കും വിദ്യാർഥികൾക്ക് ലഭിക്കുക.
പ്രത്യേക വിഷയം തിരഞ്ഞെടുക്കാം: മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (എം.പി.ടി.), മാസ്റ്റർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (എം.ഒ.ടി. എന്നിവ പഠിക്കുന്നവർക്ക് ഇനി പീഡിയാട്രിക്സ്, നാഡീരോഗങ്ങൾ , മാനസികാരോഗ്യം, സ്രോർട്ട് സയൻസ്, വയോജന പരിചരണം (ജെറിയാട്രിക്സ്) തുടങ്ങിയ പ്രത്യേക മേഖലകളിൽ സ്പെഷ്യലൈസേഷൻ നേടാം.
നിലവിലെ വിദ്യാർഥികൾക്ക് ബാധകമല്ല: 2026-27 അധ്യയന വർഷത്തിന് മുൻപ് കോഴ്‌സിൽ പ്രവേശിച്ചവർക്ക് നിലവിലുള്ള രീതിയിൽ തന്നെ പഠനം പൂർത്തിയാക്കാം.
മറ്റു കോഴ്‌സുകളുടെ പേരുകളിലും മാറ്റം
ലാബ് സയൻസ്, എമർജൻസി കെയർ, അനസ്‌തേഷ്യ, റേഡിയോളജി, ന്യൂട്ട്രിഷൻ, ഡയാലിസിസ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളിലും യുജിസി നാമകരണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ആരോഗ്യരംഗത്ത് കൂടുതൽ വിദഗ്ധരായ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുക, രോഗികൾക്ക് കൃത്യവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെയും യുജിസിയുടെയും തീരുമാനത്തിന് പിന്നിൽ.
Content Highlights: UGC introduces specialized Master degrees for physiotherapy and allied healthcare from the 2026-27 academic year