യുജിസി നെറ്റ്: 2025 ഡിസംബര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം, അവസാന തിയതി നവംബര്‍ 7

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA)യുടെ നേതൃത്വത്തില്‍ നടത്തുന്ന യു.ജി.സി നെറ്റ് ഡിസംബര്‍ 2025 പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ എഴ് മുതല്‍ ugcnet.nta.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ എന്നിവയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്(JRF), അസിസറ്റന്റ് പ്രൊഫസര്‍, പിഎച്.ഡി ചെയ്യാനുള്ള അവസരം എന്നിവയ്ക്കുള്ള യോഗ്യത നേടാനാണ് പരീക്ഷ നടത്തുന്നത്.
ഡിസംബറില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയുമായി ബന്ധപ്പെട്ട് ഓര്ത്തിരിക്കേണ്ടപ്രധാന ദിവസങ്ങള്‍ ഇവയാണ്.
- അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: 2025 നവംബര്‍ 7, രാത്രി 11:50 വരെ.
- ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തിയതി: 2025 നവംബര്‍ 7, രാത്രി 11:50 വരെ.
- തെറ്റ് തിരുത്താനുള്ള അവസരം: 2025 നവംബര്‍ 10 മുതല്‍ 12 വരെ, രാത്രി 11:50 വരെ.
പരീക്ഷ തിയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്‍.ടി.എ പിന്നീട് അറിയിക്കും. എണ്‍പത്തിയഞ്ച് വിഷയങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടക്കുക.
അപേക്ഷ ഫീസ്
ജനറല്‍: 1150/-
ജനറല്‍- ഇ.ഡബ്ല്യു.എസ്, ഒ.ബി.സി(എന്‍.സി.എല്‍): 600/-
എസ്.സി/എസ്.ടി/പിഡബ്ല്യു.ഡി/പിഡബ്ല്യു.ബി.ഡി/തേര്‍ഡ് ജന്‍ഡര്‍: 325/-
അപേക്ഷകര്‍ക്ക് നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യു.പി.ഐ എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
അപേക്ഷ അയക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദര്‍ശിക്കുക.
- ഹോം പേജില്‍ UGC- NET December 2025 എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.
- അപേക്ഷ ഫോം പൂര്‍ത്തിയാക്കിയതിന് ശേഷം, ആവശ്യമായ ഡോക്യുമെന്റ്സ് ചേര്‍ക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക.
- അപേക്ഷ സമര്‍പ്പിക്കുക. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കണ്‍ഫര്‍മേഷന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക
വിശദവിവരങ്ങള്‍ക്ക് NTA UGC NET 2025 ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: NTA announces UGC NET December 2025 exam application. Apply online from Oct 7 to Nov 7, 2025, for JRF, Assistant Professor, and PhD eligibility.