യുജിസി നെറ്റിന് കാത്തിരിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം | UGC NET June 2024

Photo: facebook.com/UniversityGrantsCommission
Photo: facebook.com/UniversityGrantsCommission

യുജിസി നെറ്റ്  (UGC NET 2024) ജൂണ്‍ 2024-ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). യുജിസി നെറ്റിനായുളള ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് രജിസ്റ്റര്‍ ചെയ്യാം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി. നെറ്റിന് അപേക്ഷിക്കാനുളള അവസാന തീയതി മേയ് പത്താണ്. അന്നേ ദിവസം രാത്രി 11.50 PM വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. ജൂണ്‍ 16 ആണ് പരീക്ഷാതീയതി. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക.

എങ്ങനെ അപേക്ഷിക്കാം

  1.  യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
  2.  ഹോംപേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  3. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം അപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
  4. അപേക്ഷാ പൂര്‍ണമാകാനായി സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  5.  അപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്തു കൈയില്‍ സൂക്ഷിക്കുക

നല്‍കിയ അപേക്ഷകളില്‍ 2024 മേയ് 13 മുതല്‍ 15 വരെ തിരുത്തലുകള്‍ സാധ്യമാണ്. പരീക്ഷാതീയതിയും മറ്റ് വിവരങ്ങളും രജിസ്‌ട്രേഷന്‍ പൂർത്തിയായ ശേഷം അറിയിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റില്‍ (CBT) ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂര്‍ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ ലഭിക്കും. 150 ചോദ്യങ്ങളാകുമുണ്ടാവുക. 2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷയില്‍ രജിസ്റ്റര്‍  ചെയ്ത 9,45,918 വിദ്യാർത്ഥികളില്‍ 6,95,928 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ജനുവരി 17-നാണ് ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചത്.

Content Highlights: ugc net june 2024 applications invited