നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ അപ്രിസിയേഷൻ പ്രോഗ്രാം

തിയേറ്റർ ആസ്വാദനത്തിൽ കൂടുതൽ വിജ്ഞാനം തേടുന്നവർക്കായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.), തിയേറ്റർ അപ്രിസിയേഷൻ കോഴ്‌സ് നടത്തുന്നു.ജനുവരി 28 മുതൽ ഫെബ്രുവരി അഞ്ചുവരെ ന്യൂഡൽഹി എൻ.എസ്.ഡി. കാംപസിൽവെച്ചാണ് കോഴ്‌സ്.
കോഴ്‌സിന്റെ ഭാഗമായി ദേശീയതലത്തിലുള്ള തിയേറ്റർ വിദഗ്ധരുടെ സെഷനുകൾ, നാടകങ്ങൾ കാണാനുള്ള അവസരം, രചനാ പണിപ്പുര തുടങ്ങിയവയുണ്ടാകും.ജനുവരി ഒന്നിന് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം. ഹിന്ദി/ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
വിശദവിജ്ഞാപനം www.nsd.gov.in -ലുണ്ട്. അപേക്ഷ ഇതേ വെബ്‌സൈറ്റ് വഴി ജനുവരി 15-ന് രാത്രി 11.59 വരെ ഓൺലൈനായി നൽകാം.താമസസൗകര്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവേശനം നേടുംമുൻപ് രജിസ്ട്രേഷൻ ഫീസായി 5000 രൂപ ഓൺലൈനായി അടയ്ക്കണം. അന്വേഷണങ്ങൾക്ക് nsd.theatreappreciation@gmail.com
Content Highlights: Theater Appreciation Program at the National School of Drama