വിദേശപഠനത്തിന് പണമാണോ തടസം? സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാം

വിദേശപഠനം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ്. അതിന് വേണ്ടിയുള്ള സാമ്പത്തിക ചിലവ് പലരെയും വഴിമുട്ടിക്കാറുണ്ട്. ഈ മേഖലകളില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണെങ്കിലും പലര്‍ക്കും വ്യക്തമായ ധാരണയില്ല.
2025-ലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്‌കോളര്‍ഷിപ്പുകളില്‍ ഫുള്‍ബ്രൈറ്റ്-നെഹ്റു (യുഎസ്), ഷെവെനിംഗ് (യുകെ), ഡിഎഎഡി (ജര്‍മ്മനി), ഇറാസ്മസ്+ (ഇയു), ഓസ്ട്രേലിയ അവാര്‍ഡ്സ് എന്നിവ ഉള്‍പ്പെടുന്നു. ട്യൂഷന്‍ ഫീസും ജീവിതച്ചെലവും വഹിക്കുന്നതിനപ്പുറം, ഈ സ്‌കോളര്‍ഷിപ്പുകള്‍ ആഗോള അംഗീകാരത്തിനും മികച്ച തൊഴില്‍ ബന്ധങ്ങള്‍ക്കും വഴിയൊരുക്കുന്നു. 2025-ല്‍ 350-ല്‍ അധികം ഇന്ത്യക്കാര്‍ക്ക് ഫുള്‍ബ്രൈറ്റ്-നെഹ്റു സ്‌കോളര്‍ഷിപ്പ് ലഭിച്ചു. മുകളില്‍ പറഞ്ഞവ പ്രധാനമായും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്.
കെസി മഹീന്ദ്ര സ്‌കോളര്‍ഷിപ്പ്, നരോത്തം സെഖ്സാരിയ സ്‌കോളര്‍ഷിപ്പ്, ജെഎന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ലോണ്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സാമ്പത്തികാവസ്ഥ പരിഗണിച്ച് നല്‍കുന്നതാണ്.ഇവ പഠനച്ചെലവ് പൂര്‍ണ്ണമായി വഹിക്കുന്നില്ലെങ്കിലും, ചെലവുകള്‍ 25-50% വരെ കുറയ്ക്കാന്‍ സഹായിക്കും.
Content Highlights: Explore top study abroad scholarships for Indian students in 2025