സെറ്റ് അപേക്ഷ 25 വരെ നൽകാം

ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം 25-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. പരീക്ഷ ജൂലായ് 28-ന് നടത്തും.
നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2023 മാർച്ച് 17-നും 2024 ഏപ്രിൽ 30-നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുമ്പോൾ ഹാജരാക്കണം. വിവരങ്ങൾക്ക്: lbsedp.lbscentre.in/setjul24/
Content Highlights: Set exam application date extended