എസ്എസ്‌സിക്ക് സഹായിക്കാന്‍ ഐ.ഐ.ടി കാണ്‍പുരിന്റെ 'SATHEE SSC'

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലന പ്ലാറ്റ്‌ഫോമുമായി ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കാണ്‍പുര്‍. സാത്തീ എസ്എസ്‌സി (SATHEE SSC) എന്നാണ് പ്ലാറ്റ്‌ഫോമിന് നല്‍കിയിരിക്കുന്ന പേര്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ചെറിയ ഫീസ് നൽകി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കൂടി ലക്ഷ്യം വെച്ചാണ് ഐഐടി ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്.
പ്രാക്ടീസ് ടെസ്റ്റ്, വീഡിയോ ലെക്ചറുകള്‍ എന്നിവ മികച്ച അധ്യാപകരുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യമായ എസ് എസ് സി പരിശീലനം കൂടിയാണ് പ്ലാറ്റ്‌ഫോം ഉന്നം വെയ്ക്കുന്നത്. സാത്തീ എസ്എസ്‌സിക്കായി sathee.iitk.ac.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
Content Highlights: sathee ssc app by itt kanpur