PM CARES സ്‌കോളർഷിപ്പ്: ആധാർ നിർബന്ധമാക്കി

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: വിദ്യാർഥികൾക്കായുള്ള പി.എം. കെയർ സ്കോളർഷിപ്പ് ആനുകൂല്യങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ തിരിച്ചറിയൽ പ്രക്രിയയ്ക്കായി ആധാർ ഒതന്റിഫിക്കേഷൻ നിർബന്ധമാക്കിയാണ് ഉത്തരവ്. അതേസമയം, ആധാർ ഇല്ലാത്തതിന്റെ പേരിലോ സാങ്കേതിക തകരാറുകൾ മൂലമോ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പ് തടയില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു.

പ്രധാന തീരുമാനങ്ങൾ:

  • 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് അക്നോളജ്മെന്റ് സ്ലിപ്പിനൊപ്പം ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, അല്ലെങ്കിൽ 10/12 ക്ലാസ് സർട്ടിഫിക്കറ്റുകൾ നൽകാം.
  • രക്ഷാകർത്താവുമായുള്ള ബന്ധം തെളിയിക്കാൻ റേഷൻ കാർഡ്, പാസ്‌പോർട്ട്, ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻഷിപ്പ് ഉത്തരവുകൾ സ്വീകരിക്കും.

  • 18 വയസ്സിന് മുകളിലുള്ളവർക്ക് വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, ഡിസെബിലിറ്റി ഐഡി (UDID) എന്നിവ ഉപയോഗിക്കാം.

ആധാർ ബയോമെട്രിക് പരാജയപ്പെട്ടാൽ:

  • വിരലടയാളം പതിയുന്നതിൽ തടസ്സമുണ്ടായാൽ OTP വഴിയോ മറ്റ് ബയോമെട്രിക് രീതികൾ വഴിയോ വെരിഫിക്കേഷൻ നടത്തും.

  • ഇവയും സാധ്യമല്ലെങ്കിൽ ആധാർ QR കോഡ് അല്ലെങ്കിൽ ഓഫ്ലൈൻ e-KYC വഴി രേഖകൾ പരിശോധിക്കും.

പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടം:

ബദൽ രേഖകൾ ഉപയോഗിക്കുന്നവരുടെ എൻറോൾമെന്റ് ഐഡികൾ myAadhaar പോർട്ടലിലൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ മന്ത്രാലയം പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും.

Content Highlights: Aadhaar authentication is now mandatory for the identification process in classes 1 to 12