നിംഹാന്‍സില്‍ പിഎച്ച്ഡി ചെയ്യാന്‍ അവസരം; വിശദവിവരങ്ങള്‍ അറിയാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്- ബെംഗളൂരു) 2026 ജനുവരി സെഷനിലെ എക്‌സ്റ്റേണല്‍ ഫണ്ടിങ് കാറ്റഗറി പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എക്‌സ്റ്റേണല്‍ ഫണ്ടിങ് ഏജന്‍സികളുടെ ഫെലോഷിപ്പ് ഉള്ളവര്‍, നിംഹാന്‍സിലെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന/ഡെപ്യൂട്ട് ചെയ്യപ്പെടുന്ന പെര്‍മനെന്റ്/ടെന്യുവേര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
മേഖലകള്‍
ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സെക്യാട്രി, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോ ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, എപ്പിഡമിയോളജി, പബ്ലിക് ഹെല്‍ത്ത്, ഹ്യൂമണ്‍ ജനറ്റിക്‌സ്, ഇന്റഗ്രേറ്റീവ് മെഡിസിന്‍, മെന്റല്‍ ഹെല്‍ത്ത് എജുക്കേഷന്‍, ന്യൂറോ അനസ്തീസ്യ ആന്‍ഡ് ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോകെമിസ്ട്രി, ന്യൂറോ ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോ മൈക്രോബയോളജി, ന്യൂറോപതോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോ വൈറോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സ്പീച്ച് പത്തോളജി ആന്‍ഡ് ഓഡിയോളജി.
യോഗ്യത
പ്രോഗ്രാമിനനുസരിച്ച് എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎന്‍വൈഎസ്, എംഡി, ഡിഎന്‍ബി, ഡിപിഎം, എംഫാം, ഫാംഡി, എംപിടി, എംഒടി, മാസ്റ്റേഴ്‌സ് ഇന്‍ ഓര്‍ത്തോട്ടിക്‌സ് ആന്‍ഡ് പ്രോസ്തറ്റിക്‌സ്, നിശ്ചിത വിഷയങ്ങളില്‍ എംഫില്‍, മാസ്റ്റേഴ്‌സ്, എംഎ, എംഎസ്‌സി, എംടെക്/എംഇ, ബിടെക്/ബിഇ, എംഎല്‍ടി, എംഎസ് (ഫാം) ഉള്‍പ്പെടെയുള്ള നിശ്ചിത യോഗ്യത.
പ്രവേശന പരീക്ഷകള്‍ ഡിസംബര്‍ 16-ന് നിംഹാന്‍സില്‍ നടക്കും. പ്രവേശന പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ലഭിക്കുന്ന മാര്‍ക്കുകള്‍ 70:30 അനുപാതത്തില്‍ കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. അപേക്ഷ www.nimhans.ac.in വഴി നവംബര്‍ 29 വരെ നല്‍കാം.
Content Highlights: NIMHANS Bengaluru announces PhD admissions for Jan 2026 under External Funding. Eligibility criteria, important dates, and application details. Apply by Nov 29