വിദ്യാർഥികൾക്കും സംരംഭകർക്കും പരിശീലനപരിപാടി; നവംബർ 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻഐഐഎസ്ടി) തിരുവനന്തപുരം വിദ്യാർഥികൾക്കും സംരംഭകർക്കുമായി നൈപുണി വികസന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വിഷയം: പേറ്റന്റ്‌സ്, കോപ്പിറൈറ്റ്‌സ്, ജിഐ ആൻഡ് ട്രേഡ്മാർക്ക്‌സ് ഫോർ ഓൺട്രപ്രനേർഷിപ്പ്. ഡിസംബർ എട്ടുമുതൽ 12 വരെ എൻഐഐഎസ്ടി കാമ്പസിൽ സഹവാസരീതിയിലാണ് പരിശീലനപരിപാടി. വിദഗ്ധ സെഷനുകളും ഇന്ത്യൻ, അന്തർദേശീയ ഐപി സംവിധാനങ്ങളിലെ പ്രായോഗിക പരിചയവും ഉണ്ടാകും.
sdp.niist.res.in വഴി നവംബർ 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2515326 | sdp@niist.res.in
Content Highlights: Enhance your entrepreneurial journey! NIIST Thiruvananthapuram offers IP training (Patents, Copyrights, GI, Trademarks).