ഫാഷൻ ഡിസൈനിങ് മുതൽ മാനേജ്‌മെന്റ് വരെ; നിഫ്റ്റ് പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

രാജ്യത്തെ പ്രമുഖ ഫാഷൻ വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) വിവിധ കാമ്പസുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. ഫാഷൻ ഡിസൈനിങ്, ടെക്നോളജി, മാനേജ്‌മെന്റ് മേഖലകളിൽ കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പ്രവേശനപരീക്ഷ നടത്തുന്നത്.

കോഴ്സുകൾ: ബാച്ച‌്‌‌ലർ ഓഫ് ഡിസൈൻ: ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, ആക്‌സസറി ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ, നിറ്റ്‌വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ. ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി: അപ്പാരൽ പ്രൊഡക്‌ഷൻ, എംഡിസ് എംഎഫ്എം എംഎഫ്ടെക്

കണ്ണൂർ, ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ഗാന്ധിനഗർ, ഭോപാൽ, ഭുവനേശ്വർ, ജോധ്പുർ, കാംഗ്ര, പട്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗർ, പഞ്ച്കുല, ദാമൻ, വാരാണസി, നവ റായ്‌പുർ എന്നിവിടങ്ങളിലാണ് കാമ്പസുകൾ ഉള്ളത്.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, എറണാകുളം, ആലുവ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 13. പിഴയോടെ 14 മുതൽ 16 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ: ഫെബ്രുവരി എട്ട്. കൂടുതൽ വിവരങ്ങൾക്ക്: exams.nta.nic.in/niftee

Content Highlights: National Institute of Fashion Technology (NIFT) announces admissions for design, technology & management courses. Apply by Jan 13. Entrance exam Feb 8.