നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷൻ ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) ഔദ്യോഗി വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
2026 ആഗസ്റ്റ് 30-ന് രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിലായി ഏകദേശം 2.73 ലക്ഷം ഉദ്യോഗാർഥികൾക്കായാണ് പരീക്ഷ സംഘടിപ്പിച്ചത്. 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയതായി മന്ത്രാലയം അറിയിച്ചു.
ജയ്പൂരിലെ സീതാപുരയിലുള്ള ചില കേന്ദ്രങ്ങളിൽ സാങ്കേതിക തടസ്സത്തെ തുടർന്ന് പരീക്ഷ പ്രത്യേകം നടത്തേണ്ടി വന്നിരുന്നു. തുടർന്ന് 2,445-ഓളം ഉദ്യോഗാർത്ഥികൾക്കായി 2026 സെപ്റ്റംബർ 5-ന് പുനഃപരീക്ഷ നടത്തി.
Result of NEET-PG 2026 declared on the National Board of Examinations in Medical Sciences (NBEMS) website pic.twitter.com/QwObBrPz1v
— ANI (@ANI) September 24, 2026
ഫലം പരിശോധിക്കേണ്ട വിധം
ഔദ്യോഗിക NBEMS വെബ്‌സൈറ്റ് സന്ദർശിച്ച് ഹോംപേജിൽ നീറ്റ് പിജി 2026 റെസ്‌പോൺസ് ഷീറ്റ് അല്ലെങ്കിൽ ഫലത്തിന്റെ ലിങ്ക് കണ്ടെത്തുക.
ശേഷം ആപ്ലിക്കേഷൻ നമ്പർ, യൂസർ ഐഡി അല്ലെങ്കിൽ പാസ്‌വേഡ് തുടങ്ങിയ ആവശ്യമായ ലോഗിൻ വിവരങ്ങൾ നൽകുക. റെസ്‌പോൺസ് ഷീറ്റോ, ഫലമോ ലഭിക്കുന്നതിനായി വിവരങ്ങൾ സമർപ്പിക്കുക (Submit). രേഖ ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി ഒരു പകർപ്പ് സൂക്ഷിക്കുകയും ചെയ്യാം. ഒക്ടോബർ ഒന്നിനോ, അതിനുശേഷമോ ആൻസർ കീ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Content Highlights: Neet PG 2026 result is now available on the NBEMS website. Over 2.65 lakh candidates participated in the nationwide examination.