നീറ്റ് എംഡിഎസ് 2025: ഓൺലൈൻ സ്ട്രേ റൗണ്ട് രജിസ്ട്രേഷൻ 26 മുതൽ

AI Image
AI Image

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന നീറ്റ് എംഡിഎസ് കൗൺസലിങ്ങിന്റെ ഭാഗമായുള്ള ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 26 മുതൽ 31-ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും.

തുകയടയ്ക്കാൻ 31-ന് വൈകീട്ട് മൂന്നുവരെ സമയമുണ്ടാകും. തുകയടച്ചശേഷം ചോയ്സ് ഫില്ലിങ് 26 മുതൽ 31-ന് രാത്രി 11.55 വരെ നടത്താം. ചോയ്സ് ലോക്കിങ് 31-ന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെയും. ഈ റൗണ്ടിന്റെ ഫലം സെപ്റ്റംബർ രണ്ടിന് പ്രഖ്യാപിക്കും.

അലോട്മെൻറ് ലഭിക്കുന്നവർ രണ്ടിനും എട്ടിനും ഇടയ്ക്ക് അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ ചേരണം. സംസ്ഥാനങ്ങളിലെ നീറ്റ് എംഡിഎസ് സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ് നടപടികൾ 28 മുതൽ 31 വരെയായിരിക്കും. സംസ്ഥാന കൗൺസലിങ്ങിൽ അലോട്മെൻറ് ലഭിക്കുന്നവർ എട്ടിനകം സ്ഥാപനതലപ്രവേശനം നേടണം. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: NEET MDS Stray Vacancy Round Registration Open