ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ മാറ്റിവെച്ചു; അപേക്ഷാത്തീയതി നീട്ടി

Representational Image| Pic Credit: Getty Images
Representational Image| Pic Credit: Getty Images

ന്യൂഡല്‍ഹി: ഏപ്രില്‍ 19ന് നടത്താനിരുന്ന ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ (നാറ്റ) മാറ്റിവെച്ചു. അപേക്ഷാത്തീയതി ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷാര്‍ഥികള്‍ക്ക് ഏപ്രില്‍ 19 വരെ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും സമയം ലഭിക്കും.

അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ സമയം നല്‍കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പുതിയ പരീക്ഷാത്തീയതി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

വര്‍ഷത്തില്‍ രണ്ട് തവണയാണ് നാറ്റ പരീക്ഷ വനടത്തുന്നത്. രണ്ടാമത്തെ പരീക്ഷയ്ക്കായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം ആവശ്യമെങ്കില്‍ പിന്നീട് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: National Aptitude Test In Architecture (NATA) Postponed

Content Highlights: