എം.ജി. സർവകലാശാലയിൽ എക്സിക്യുട്ടീവ് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാം

കോട്ടയം: പരമ്പരാഗതരീതിയിൽ ഉന്നതവിദ്യാഭ്യാസം നേടാനാകാത്തവർക്കും പ്രൊഫഷണലുകൾക്കുമായി മഹാത്മാ ഗാന്ധി സർവകലാശാലയിൽ എക്സിക്യുട്ടീവ് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ. സർവകലാശാലാ പഠനവകുപ്പായ ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷനുകീഴിൽ നടക്കുന്ന കോഴ്സുകളുടെ 2026-27 അധ്യയനവർഷത്തേക്കുള്ള അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം.
ബിരുദപ്രോഗ്രാം
ബി.എ. മലയാളം, ബി.എ. ഇംഗ്ലീഷ്, ബി.എ. അറബിക്, ബി.എ. ചരിത്രം,
ബി.എ. സാമ്പത്തികശാസ്ത്രം, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. സോഷ്യോളജി, ബി.എ. ഫിലോസഫി, ബി.കോം. ഓണേഴ്സ് എന്നിവയാണ് ബിരുദ പ്രോഗ്രാമുകൾ.
ബിരുദാനന്തരബിരുദ പ്രോഗ്രാം
എം.എ. മലയാളം, എം.എ. ഇംഗ്ലീഷ്, എം.എ. അറബിക്, എം.എ. ചരിത്രം, എം.എ. സാമ്പത്തികശാസ്ത്രം, എം.എ. പൊ ളിറ്റിക്കൽ സയൻസ്, എം.എ. സോഷ്യോ ളജി, എം.എ. ഫിലോസഫി, എം.കോം. എന്നിവയാണ് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ.
ഓൺലൈൻ അപേക്ഷാ നടപടികളും വിശദമായ മാർഗനിർദേശങ്ങളും cap.mgu. ac.in വെബ്സൈറ്റിൽ ലഭിക്കും. പിഴയില്ലാതെ ഡിസംബർ 28 വരെ അപേക്ഷിക്കാം. മഹാത്മാഗാന്ധി സർവകലാശാലയ്ക്കു പുറത്തുള്ള സർവകലാശാലകളിൽനിന്ന് യോഗ്യത നേടിയവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ആവശ്യമായ സാഹചര്യത്തിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം.
assist.mgu.ac.in വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0481-2733505/dile@ mgu.ac.in.