എംസിസി യുജി കൗൺസലിങ്: ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നൽകാൻ കൂടുതൽ കേന്ദ്രങ്ങൾ

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

ന്യൂഡൽഹി: 2025-26 വർഷത്തെ യുജി മെഡിക്കൽ കൗൺസലിങ്ങിന്റെ ഭാഗമായി പിഡബ്ല്യുബിഡി വിഭാഗത്തിൽ എംബിബിഎസ് കോഴ്‌സ് പ്രവേശനത്തിന് ഭിന്നശേഷിസർട്ടിഫിക്കറ്റുകൾ നൽകുന്നതിന് 13 സർട്ടിഫിക്കേഷൻ സെന്ററുകളെക്കൂടി എംസിസി ചുമതലപ്പെടുത്തി.

മൂല്യനിർണയരീതി സംബന്ധിച്ച് എൻഎംസി പുറപ്പെടുവിച്ച ഇടക്കാല മാർഗനിർദേശങ്ങളനുസരിച്ച്, വിലയിരുത്തലിന് വിധേയമായി ഭിന്നശേഷി സർട്ടിഫിക്കറ്റ് നേടുന്നതിന് നിലവിലുള്ള 16 അംഗീകൃതകേന്ദ്രങ്ങൾക്കുപുറമേ പുതിയകേന്ദ്രങ്ങളും ഈ വിഭാഗക്കാർക്ക് സന്ദർശിക്കാം. mcc.nic.in-ൽ പ്രസിദ്ധീകരിച്ച ഓഗസ്റ്റ് 28-ലെ നോട്ടീസിൽ പുതിയ കേന്ദ്രങ്ങളുടെ പട്ടിക നൽകിയിട്ടുണ്ട്. പിഡബ്ല്യുബിഡി വിദ്യാർഥികൾക്ക്് അവരുടെ യോഗ്യതയനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സാധുവായ യുഡിഐഡി കാർഡുമായി കേന്ദ്രങ്ങളിലെത്തണം. രണ്ടാംറൗണ്ടിനായുള്ള പിഡബ്ല്യുഡി പോർട്ടൽ സെപ്റ്റംബർ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ ലഭ്യമായിരിക്കും.

Content Highlights: 13 New MBBS Disability Cert Centers Added