ദുരന്തനിവാരണത്തിൽ എംബിഎ

കേരളസർക്കാർ റവന്യൂ വകുപ്പിന്റെ കീഴിലെ സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐഎൽഡി എം)-തിരുവനന്തപുരം, രണ്ടു വർഷ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ (എംബിഎ) ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പുതിയ കാലഘട്ടത്തിൽ രൂപപ്പെട്ടേക്കാവുന്ന ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ ആവശ്യമായ വിജ്ഞാനം, നൈപുണികൾ പ്രാപ്തി എന്നിവയോടെ പഠി താക്കളെ സജ്ജമാക്കുന്ന പാഠ്യപദ്ധതിയാണ് കോഴ്സിൽ ഉള്ളത്. അതോടൊപ്പം ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയുപയോഗിച്ച് റിസ്ക്‌ക് അസസ്മെൻ്റ്, മിറ്റിഗേഷൻ, എമർജൻസി റെസ്പോൺസ്, റിക്കവറി തുടങ്ങിയവ കൈകാര്യംചെയ്യാനുള്ള പ്രാപ്തിയും അവരിൽ വളർത്തിയെടുക്കുന്നു.
ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊഫഷണലുകൾക്കായി രു കല്പനചെയ്തിട്ടുള്ള യുഎസ് സ്പോൺസർഷിപ്പോടെയുള്ള പ്രൊഫഷണൽ കമ്യൂണിക്കേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്ന ഇൻറർനാഷണൽ കോഴ്സ് പഠിക്കാനും അവസര മുണ്ടാകും.
യോഗ്യത
റെഗുലർ കോഴ്സിലലൂടെ ഏതെങ്കിലും അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്ന് നേടിയ കേരള സർവ കലാശാലാ അംഗീകാരമുള്ള ഏതെങ്കിലും വിഷയത്തിലെ ബാച്ച്‌ലർ ബിരുദം വേണം (10-2-8/10+2+4 രീതിയിലുള്ളത്).
ബി.എ/ ബി എസ് സി ബികോം, ബിബിഎ തുടങ്ങിയ ബിരുദമുള്ളവർക്ക് പാർട്ട് !!! (കോർ + കോംപ്ലിമെന്ററി) വിഷയങ്ങളിൽ 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് ഉണ്ടായി രിക്കണം.
ബിഇ, ബിടെക്/ബിഎസ്‌സി (അഗ്രിക്കൾച്ചർ) അല്ലെങ്കിൽ ഏതെങ്കിലും നാല് അഞ്ച് വർഷം ബിരുദം നേടിയവർക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. യോഗ്യതാപരീക്ഷാ മാർക്ക്, അടുത്ത പൂർണസംഖ്യയിലേക്ക് ക്രമപ്പെടുത്താൻ അനുവാദമില്ല.
50 ശതമാനം മാർക്കോടെ തത്തുല്യ ഗ്രേഡോടെ, എംഎ എം.എസ്സി/ എംകോം മറ്റേതെ ങ്കിലും പിജി ബിരുദം നേടിയ വർക്കും അപേക്ഷിക്കാം.
എസ്‌സി, എസ്‌ടി, എസ്ഇ ബിസി, ഭിന്നശേഷിസംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് മാർക്കിൽ ലഭിക്കും.
മാനേജ്മെന്റ് അഭിരുചി പരീക്ഷാ സ്കോർ
അപേക്ഷകർക്ക് കോമൺ അഡ്‌മിഷൻ ടെസ്റ്റ് (കാറ്റ് 2024-ഒഐ.ഐ.എം), കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സി മാറ്റ് 2025 -എൻടിഎ/എഐ സിടിഇ), കേരള മാനേജ്മെ ന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് 2020 -സിഇ/എഎസ്.സി കേരള) എന്നിവയിൽ ഒന്നിലെ സാധുവായ സ്റ്റോർ വേണം.
അപേക്ഷ
ildm.kerala.gov.in ജൂലായ് 20 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്ന വർക്കും അപേക്ഷിക്കാം. ഗ്രൂ പ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവ ജൂലായ് 28 മുതൽ നടത്തും. റാങ്ക് പട്ടിക 25-ന് പ്ര സിദ്ധപ്പെടുത്തും. സെമസ്റ്റർ ട്യൂ ഫീസ് 40,000 രൂപ.
Content Highlights: 2-year full-time MBA in Disaster Management at Institute of Land and Disaster Management, Trivandrum