CA, ACCA, CMA; കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സുകളെ അടുത്തറിയാം; മാതൃഭൂമി ഫിൻസ്കോം സെമിനാർ ശനിയാഴ്ച

#Education Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

കോഴിക്കോട്: കൊമേഴ്സ് മേഖലയിൽ മികച്ച കരിയർ സ്വപ്നംകാണുന്നവർക്കായി 'കോഴ്സ്-കരിയർ വർക്‌ഷോപ്പ്'ശനിയാഴ്ച കോഴിക്കോട് നടക്കും. മാതൃഭൂമിയും ഫിൻസ്‌കോം ലേണിങ് സൊല്യൂഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വർക്‌ഷോപ്പിൽ ഇപ്പോൾ പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. നടക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജനുവരി 24 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ്‌ സെമിനാർ.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് പ്രവേശനം ലഭിക്കുക. വർക്‌ഷോപ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിന് സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്. ഇതിനായി പ്രത്യേക പരീക്ഷയും നടത്തും. കൊമേഴ്സ് മേഖലയിലെ മികച്ച കരിയറിനായുള്ള പ്രൊഫഷണൽ കോഴ്സുകളെ അറിയാനും അതുവഴി തൊഴിൽ ലഭിക്കാനും വർക്ക്ഷോപ്പ് സഹായിക്കും. ഇവിടെ നിന്നുലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പഠന സമയത്തുതന്നെ നല്ലൊരു കരിയർ പ്ലാൻ തയ്യാറാക്കി മുന്നേറാം.

ഇന്ന് വിദഗ്ധരായ ഉദ്യോഗാർഥികളെ ആവശ്യമുള്ള മേഖലയാണ് സാമ്പത്തികരംഗം. സർക്കാർ, സ്വകാര്യ മേഖലകളിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ACCA, CMA (USA) ചാർട്ടേണ്ട് അക്കൗണ്ടിങ് (CA), കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (CMA) കമ്പനി സെക്രട്ടറി (CS), ഫിനാൻസ്, മാനേജ്മെന്റ, ബാങ്കിങ്, ഫിൻടെക് മേഖലകളിലെ കോഴ്സുകളും കരിയർ അവസരങ്ങളും ഇവിടെ നിന്ന് അറിയാം. കൊമേഴ്‌സ്‌ പ്രൊഫഷണൽ കോഴ്‌സസ്‌, ഫിനാൻസ്, അക്കൗണ്ടിങ്, സ്‌കിൽ ഡിവലപ്പ്മെന്റ് മേഖലയിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഫിൻസ്‌കോം. കൂടുതൽ വിവരങ്ങൾക്ക്‌: 7012625739

രജിസ്‌ട്രേഷൻ ചെയ്യാൻ ഈ ലിങ്ക് വഴി ഗൂഗിൾ ഫോം പൂർത്തിയാക്കുക.

Content Highlights: Explore commerce courses & careers at the Mathrubhumi & FinSCoM workshop. Ideal for Plus 1, Plus 2 students & parents. Scholarships available. Register now!