ഒരു ഉത്തരം മതി ലൈഫ് ചേഞ്ചാകും; മാതൃഭൂമി- ഫെയര് ഫ്യൂച്ചര് ക്വിസ് | ഒന്നാം സമ്മാനം 5 ലക്ഷം രൂപ

കോഴിക്കോട്: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മാതൃഭൂമിയും വിദേശപഠന കൺസൽട്ടൻസി സ്ഥാപനമായ ഫെയർ ഫ്യൂച്ചറും സംയുക്തമായി ക്വിസ് മത്സരം നടത്തുന്നു.
ഫെയർ ഫ്യൂച്ചർ മാതൃഭൂമി യെസ് ക്വിസ് മി എന്നാണ് പരിപാടിയുടെ പേര്. പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ. ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ വീതം ഉൾപ്പെടുന്ന രണ്ട് ടീമിന് മത്സരിക്കാം. വിദ്യാർഥികൾ സ്കൂൾവഴി രജിസ്റ്റർ ചെയ്യണം.
ജില്ലാതല മത്സരങ്ങൾക്ക് മുന്നോടിയായി വിദ്യാർഥികൾക്കായി സെപ്റ്റംബർ ഒന്നുമുതൽ ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നുണ്ട്. സെപ്റ്റംബർ രണ്ടാംവാരം ജില്ലാതല മത്സരങ്ങൾ ആരംഭിക്കും. 14 ജില്ലകളിൽ നടക്കുന്ന മത്സരത്തിൽനിന്ന് ഒന്നാംസ്ഥാനം നേടുന്നവരെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ ഗ്രാൻഡ് ഫിനാലെ നടത്തും.
സമ്മാനങ്ങൾ
സംസ്ഥാനതലത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം-അഞ്ചു ലക്ഷം രൂപ, രണ്ടാം സമ്മാനം-രണ്ടു ലക്ഷം രൂപ, മൂന്നാം സമ്മാനം-ഒരു ലക്ഷം രൂപ, നാലാം സമ്മാനം -50,000 രൂപ. ജില്ലാതലത്തിൽ ഒന്നാം സമ്മാനം-10,000 രൂപയാണ്. രണ്ടാംസമ്മാനം-3000 രൂപ. മത്സരത്തിന്റെ ഭാഗമായി 12 ലക്ഷത്തിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർഥികൾക്ക് ഒരുക്കുന്നത്.
കേരളത്തിൽ നിന്നും വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് പ്രവേശന, വിസ നടപടികൾ കഴിഞ്ഞ 20 വർഷമായി ചെയ്തുകൊടുക്കുന്ന സ്ഥാപനമാണ് ഫെയർ ഫ്യൂച്ചർ. കാനഡ, യു.കെ., യു.എസ്., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇവർ കൗൺസലിങ് നൽകുന്നു.
Content Highlights: mathrubhumi fair future quiz 2023 for students