നിറങ്ങളുടെ ഉത്സവമായ് പിഎംശ്രീ കേന്ദ്രീയവിദ്യാലയ പോർട്ട് ട്രസ്റ്റിന്റെ വാർഷികാഘോഷം

മട്ടാഞ്ചേരി: നാലരപ്പതിറ്റാണ്ടുകാലമായി കൊച്ചി തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന പിഎംശ്രീ കേന്ദ്രീയ വിദ്യാലയ നമ്പര്‍ ത്രീ പോര്‍ട്ട് ട്രസ്റ്റിന്റെ 46-ാം വാര്‍ഷികാഘോഷം വര്‍ണാഭമായി. കുട്ടികള്‍ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികള്‍ സദസ്സിന്റെ മനംകവര്‍ന്നു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്സണ്‍ ബി. കാശിവിശ്വനാഥന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സമഗ്ര പുരോഗതി നേടിയ വിദ്യാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.
ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ടി. വിജയന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ വിദ്യാലയം കൈവരിച്ച അക്കാദമിക് നേട്ടങ്ങള്‍, സഹപാഠ്യ-പാഠ്യേതര വിജയങ്ങള്‍, കായികരംഗത്തെ അഭിമാന നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സിബിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ഉന്നത നിലവാരം കൈവരിക്കുന്നതില്‍ സര്‍ഗാത്മക സംഭാവന നല്‍കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. കായികമേഖലയില്‍ മികച്ച വിജയങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആദരവ് നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ എബ്രഹാം മാത്യു നന്ദി പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ശ്രദ്ധേയമായി.
Content Highlights: Kendriya Vidyalaya No. 3 Kochi Port Trust celebrates its 46th anniversary with vibrant cultural programs, recognizing student and teacher achievements. A successful event!