ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ് സർവകലാശാല പിജി, പിഎച്ച്ഡി പ്രവേശനം

#ഡോ. എസ്. രാജൂകൃഷ്ണൻ
Image: Freepik
Image: Freepik

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) പനങ്ങാട്, കൊച്ചി വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ, വിഷയങ്ങൾ

• മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് (എംഎഫ്എസ്‌സി): അക്വാകൾച്ചർ; അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെൻറ്; അക്വാട്ടിക് എൻവയൺമെൻറൽ മാനേജ്മെൻറ്; ഫിഷറീസ് എക്സ്‌റ്റെൻഷൻ; ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ്; ഫിഷിങ് ടെക്നോളജി ആൻഡ് എൻജിനിയറിങ്; ഫിഷ് ജനറ്റിക്സ് ആൻഡ് ബ്രീഡിങ്; ഫിഷ് ന്യൂട്രീഷൻ ആൻഡ് ഫീഡ് ടെക്നോളജി; ഫിഷ് പ്രോസസിങ് ടെക്നോളജി.

എംഎഫ്എസ്‌സി കോഴ്‌സുകളിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന 2025-ലെ ഐസിഎആർ എഐഇഇഎ പിജി സ്കോർ അടിസ്ഥാനമാക്കിയായിരിക്കും.

• മാസ്റ്റർ ഓഫ് ടെക്നോളജി (എംടെക്): കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ്; ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ്; ഫുഡ് ടെക്നോളജി (ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്); കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ് (പാർട് ടൈം): ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ് (പാർട് ടൈം); ജിയോഇൻഫർമാറ്റിക്സ്‌. പ്രോഗ്രാമിനനുസരിച്ച് പ്രവേശനരീതിയിൽ മാറ്റമുണ്ടാകാം.

• മാസ്റ്റർ ഓഫ് സയൻസ് (എംഎസ്‌സി): അപ്ലൈഡ് ജിയോളജി; അറ്റ്മോസ്ഫറിക് സയൻസ്; ബയോടെക്നോളജി; ഡിസാസ്റ്റർ മാനേജ്മെൻറ്; എൻവയൺമെൻറൽ സയൻസസ്; ഫുഡ് സയൻസ് ആൻഡ് ടെക്നോളജി; മറൈൻ ബയോളജി; മറൈൻ കെമിസ്ട്രി; മൈക്രോബയോളജി; ഫിസിക്കൽ ഓഷ്യനോഗ്രഫി; റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്; സ്റ്റാറ്റിസ്റ്റിക്സ്

എംഎസ്‌സി കോഴ്സുകളിലെ പ്രവേശനം കുഫോസ് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

• എൽഎൽഎം (മാരിടൈം ലോ)

പ്രവേശനം കുഫോസ് നടത്തുന്ന പ്രവേശനപരീക്ഷ വഴി.

•എംബിഎ (ഫിനാൻസ്/മാർക്കറ്റിങ്/ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെൻറ് ഡ്യുവൽ സ്പെഷ്യലൈസേഷനോടെ

എംബിഎ പ്രവേശനം കേരള പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് കേരള/എൻടിഎ നടത്തുന്ന എഐസിടിഇ സിമാറ്റ്/ഐഐഎം കാറ്റ് സ്കോർ എന്നിവയിലൊന്ന് പരിഗണിച്ചായിരിക്കും.

• പിഎച്ച്ഡി: (i) ഫാക്കൽട്ടി ഓഫ് ഫിഷറീസ് സയൻസ്. എൻടിഎ നടത്തുന്ന 2025-ലെ ഐസിഎആർ-എഐസിഇ-ജെആർഎഫ്/എസ്ആർഎഫ് (പിഎച്ച്ഡി) സ്കോർ അടിസ്ഥാനമാക്കിയായിരിക്കും.

(ii) ഫാക്കൽട്ടി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി (iii) ഫാക്കൽട്ടി ഓഫ് ഫിഷറീസ് മാനേജ്മെൻറ് (iv) ഫാക്കൽട്ടി ഓഫ് ഫിഷറീസ് എൻജിനിയറിങ്.

ഓരോ പ്രോഗ്രാമിന്റെയും പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, പ്രവേശനരീതി, കോഴ്‌സ് വിശദാംശങ്ങൾ, ഫീസ് തുടങ്ങിയവ www.kufos.ac.in-ലെ (അഡ്മിഷൻസ് 2025-2026 ലിങ്ക് വഴി) പ്രോ​െസ്പക്ടസിൽ ഉണ്ട്.

അപേക്ഷ www.admission.kufos.ac.in വഴി ഏപ്രിൽ 21 വരെ നൽകാം. അപേക്ഷാഫീസ് 2000 രൂപ. പട്ടികവിഭാഗക്കാർക്ക് 1000 രൂപ. ഓൺലൈനായി അടയ്ക്കാം.

എല്ലാ പിജി പ്രോഗ്രാമുകളിലും രണ്ടു സീറ്റുകൾ വീതം എൻആർഐ വിഭാഗക്കാർക്ക് സംവരണംചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

Content Highlights: KUFOS PG Admissions 2025-26