തൊഴിലധിഷ്ഠിത ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ,ഇന്റേൺഷിപ്പ്/ പ്ലെയ്‌സ്‌മെന്റ് അസിസ്റ്റൻഡ്‌സും ലഭ്യം

Representative Image: Ai Image
Representative Image: Ai Image

സംസ്ഥാന ടൂറിസംവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആൻഡ്‌ ട്രാവൽ സ്റ്റഡീസ്‌ (കീറ്റ്സ്) ട്രാവൽ ആൻഡ് ടൂറിസം  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രാവൽ, ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ സാധ്യതകൾ ഏറെയുള്ള വിവിധ പിജി, യുജി, ഡിപ്ലോമ കോഴ്‌സുകളാണുള്ളത്.യുജി, പിജി കോഴ്സുകൾ കേരള സർവകലാശാല അഫിലിയേഷനുള്ളതാണ്. പഠനത്തോടൊപ്പം അംഗീകൃത ആഡ്-ഓൺ കോഴ്സുകൾ, വിദേശഭാഷാ കോഴ്സുകൾ എഐ ആൻഡ് േഡറ്റാ അനാലിസിസ് കോഴ്സുകൾ, തൊഴിൽ നേടാനായി ഫിനിഷിങ് സ്കൂൾ പരിശീലനം തുടങ്ങിയവയും നൽകും. കൂടാതെ ഓൺ ദി ജോബ് ട്രെയിനിങ്ങും വിവിധ സർക്കാർ-സ്വകാര്യ ഇവന്റുകളിൽ വൊളന്റിയർമാരാകാനും സൗകര്യമുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പ്/ പ്ലെയ്‌സ്‌മെന്റ് അസിസ്റ്റൻഡ്‌ നൽകും.

കോഴ്സും യോഗ്യതയും

•എംബിഎ ട്രാവൽ ആൻഡ്‌ ടൂറിസം. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദവും കെമാറ്റ്‌/സിമാറ്റ്/കാറ്റ് പരീക്ഷയിലെ സ്കോറും.

•മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (എംടിടിഎം). ബിരുദം (സയൻസ്/എൻജിനിയറിങ് -55 ശതമാനം മാർക്ക്, മറ്റുള്ളവ -50 ശതമാനം)

•ബിബിഎ മാനേജ്‌മെന്റ് (ടൂറിസം മാനേജ്‌മെന്റ്). 45 ശതമാനം മാർക്കോടെ പ്ലസ്‌ടു തത്തുല്യ യോഗ്യത

•ബികോം കൊമേഴ്‌സ് ആൻഡ് ട്രാവൽ ആൻഡ്‌ ടൂറിസം. 45 ശതമാനം മാർക്കോടെ പ്ലസ്‌ടു തത്തുല്യ യോഗ്യത

•പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്. 50 ശതമാനം മാർക്കോടെയുള്ള ബിരുദം

•പിജി ഡിപ്ലോമ ഇൻ പബ്ലിക്‌ റിലേഷൻ ഇൻ ടൂറിസം. 50 ശതമാനം മാർക്കോടെയുള്ള ബിരുദം

•പിജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്‌. ബിരുദം

•ഡിപ്ലോമ ഇൻ എയർപോർട്ട്‌ ഓപ്പറേഷൻ. പ്ലസ്‌ടു

•ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്‌ മാനേജ്‌മെന്റ്‌. പ്ലസ്ടു

•ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്‌മെന്റ്. ബിരുദം

സൗജന്യ/സ്കോളർഷിപ്പ് കോഴ്സുകൾ

•ഡിപ്ലോമ ഇൻ മൾട്ടി-സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യുട്ടീവ്. പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. യോഗ്യത: പ്ലസ്ടു. പിന്നാക്കവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് 100 ശതമാനവും മറ്റുവിഭാഗക്കാർക്ക്‌ 50 ശതമാനവും ഫീസ്‌ സൗജന്യം.

•സാഹസികടൂറിസം പരിശീലന കോഴ്സ്

•ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലകളിലെ പരിശീലനകോഴ്സുകൾ

ഓൺലൈൻ കോഴ്സുകൾ

•അഡ്വാൻസ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്‌മെന്റ്. യോഗ്യത: ബിരുദം. പ്രായപരിധിയില്ല.

•ഡിപ്ലോമ ഇൻ ടൂറിസം ഓൺട്രപ്രനേർഷിപ്പ്. പ്ലസ് ടു. പ്രായപരിധിയില്ല

അയാട്ട കോഴ്സുകൾ

അയാട്ടയുടെ എയർപോർട്ട് ഓപ്പറേഷൻസ്, ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം വിത്ത് അമേഡയസ് കോഴ്സുകൾ. യോഗ്യത: പ്ലസ്ടു.

അപേക്ഷ

എംടിടിഎം, ബിബിഎ, ബികോം കോഴ്സുകൾക്ക് കേരള യൂണിവേഴ്സിറ്റിയുടെ admissions.keralauniversity.ac.in വഴി അപേക്ഷിക്കണം. എംബിഎക്കും മറ്റുകോഴ്‌സുകൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 15. വിവരങ്ങൾക്ക്: 8129166616.

Content Highlights: Kerala Tourism Courses | KITTS Admissions Open