പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ. നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷയാണ് 21-ാം തീയതിയിലേക്ക് മാറ്റിവെച്ചത്.
എന്നാൽ ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുനഃക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് മലയാളം രണ്ടാം പേപ്പർ പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്.
Content Highlights: The Kerala Education Department's revised timetable has rescheduled the Class 8 Malayalam Paper II exam to August 21, the exact day most schools are set to conduct Onam celebrations, triggering criticism.