സ്കൂൾ ഒളിമ്പിക്സിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും നേടുന്ന അർഹരായ കുട്ടികൾക്ക് വീട്‌ വെച്ചു നൽകും; മന്ത്രി വി. ശിവൻകുട്ടി

മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനദണ്ഡങ്ങൾ ഉടൻ തയാറാക്കാനായി കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്നും അറിയിച്ചു. 50 വീടുകൾ വെച്ചുകൊടുക്കാൻ സ്പോൺസർമാരായതായി അദ്ദേഹം പറഞ്ഞു. 

ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി. എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേർ ഉണ്ടെന്നത് ശ്രദ്ധയിൽപ്പെടതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് വലിയ പദ്ധതിയിലാക്കുകയാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി അറിയിച്ചു. 

 

മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു

Posted by Mathrubhumi on Sunday, October 26, 2025

നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യമെന്നും കുറിപ്പിൽ പറയുന്നു. 

Content Highlights: Kerala Education Minister announces homes for state school Olympics medal winners and record breakers.