പാരാമെഡിക്കൽ കോഴ്സുകൾ യോഗ്യതാപരീക്ഷ, രജിസ്ട്രേഷൻ: നടപടി സ്വീകരിച്ചിട്ടില്ല -കൗൺസിൽ സെക്രട്ടറി

തിരുവനന്തപുരം: കേരള പാരാമെഡിക്കൽ കൗൺസിലിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ലാബ് ടെക്നീഷ്യൻ/മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് യോഗ്യതാപരീക്ഷ നടത്തുന്നതിനോ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നൽകുന്നതിനോ ഒരു നടപടിയും സർക്കാർ/പാരാമെഡിക്കൽ കൗൺസിൽ സ്വീകരിക്കുന്നില്ലെന്ന് കേരള പാരാമെഡിക്കൽ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യ സർവകലാശാലയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമ്മിഷണർ/എൽബിഎസ് സെന്റർവഴി അലോട്മെന്റ് നടത്തുന്നതുമായ സ്ഥാപനങ്ങളിൽമാത്രം പ്രവേശനംനേടാൻ വിദ്യാർഥികൾ ജാഗ്രതപുലർത്തണമെന്നും സെക്രട്ടറി അറിയിച്ചു.
Content Highlights: Kerala Paramedical Council Warning: Unrecognized Institutes