കീം: പ്രത്യേക സംവരണത്തിന് അപേക്ഷിക്കാം

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ കമ്യൂണിറ്റി, രജിസ്‌ട്രേഡ് സൊസൈറ്റി, രജിസ്‌ട്രേഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ അപേക്ഷകരുടെ ഹോം പേജിൽ പ്രവേശിച്ച് കമ്യൂണിറ്റി ക്വാട്ട പ്രൊഫോമ പ്രിന്റൗട്ട് എടുക്കണം. ഇവ ആവശ്യമായ രേഖകൾക്കൊപ്പം ജൂലായ് 17-ന് വൈകീട്ട് 4-നു മുൻപ്‌ അതത് കോളേജ് അധികൃതർക്ക് ഹാജരാക്കണം. കോളേജുകളുടെ തരംതിരിച്ച പട്ടിക, വിശദവിവരങ്ങൾ എന്നിവ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471-2332120, 2338487.

Content Highlights: Keam resevation application window