ജാമിയ മിലിയയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസിലും ചൈല്‍ഡ് ഗൈഡന്‍സിലും പുതിയ ബിരുദ കോഴ്‌സുകള്‍

ജാമിയ മിലിയ ഇസ്ലാമിയയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ ഒരു അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സും ആരംഭിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍, നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാരിക പഠനം, വിവര്‍ത്തനം, വ്യാഖ്യാനം എന്നിവയില്‍ അറിവ് നല്‍കുന്നതിനും വ്യവസായ-അധിഷ്ഠിത പ്രയോഗങ്ങളില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടിയുള്ളതാണ് കോഴ്സുകള്‍. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതാണ് ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ,
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക ആപ്ലിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക - 'Jamia 3 New UG Courses'.
- 'New Registration' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമിന് അപേക്ഷിക്കുക.
- നിങ്ങള്‍ പ്രോഗ്രാമിനായി വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെടും.
അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 6 ആണ്.
Content Highlights: Jamia Millia Islamia introduces new BA programs in German & Japanese Studies and an Advanced Diploma