ജെഇഇ-അഡ്വാൻസ്ഡ് 2027 മെയ് 23-ന്; ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുമതി

#Education desk
പ്രതീകാത്മത ചിത്രം| Photo: canva.com
പ്രതീകാത്മത ചിത്രം| Photo: canva.com

ന്യൂഡൽഹി: 2027-ലെ ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ-അഡ്വാൻസ്ഡ് മെയ് 23-ന് നടക്കും. പരീക്ഷയുടെ ചുമതലയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയാണ് വെള്ളിയാഴ്ച (നവംബർ 13) ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.

ജെഇഇ-മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ജെഇഇ-അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത ലഭിക്കുക. പരീക്ഷാർഥികൾക്ക് 10-12 അക്ക ഡിസ്‌പ്ലേയുള്ള അടിസ്ഥാന (നോൺ-സയന്റിഫിക്) ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.

തുടർച്ചയായ രണ്ട് വർഷങ്ങളിൽ പരമാവധി രണ്ട് തവണ മാത്രമാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുക. പ്ലസ് ടു പാസാകുന്ന വർഷം ആദ്യ അവസരവും, തൊട്ടടുത്ത വർഷം രണ്ടാമത്തെ അവസരവും ഉപയോഗിക്കാവുന്നതാണ്.

Content Highlights: JEE Advanced 2027 exam will be held on May 23., Conducted by IIT Delhi