ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ഇത്തവണ വിദേശ രാജ്യങ്ങളില്‍ നടത്തില്ല

Image Credit: jeeadv.ac.in
Image Credit: jeeadv.ac.in

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വിദേശ കേന്ദ്രങ്ങളില്‍ നടത്തില്ല. വിദേശത്തു താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഐ.ഐ.ടികളിലെ പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡിന്റെ നടത്തിപ്പു ചുമതല ഇത്തവണ ഡല്‍ഹി ഐ.ഐ.ടിക്കാണ്. സെപ്റ്റംബര്‍ 27-ന് പരീക്ഷ നടത്തുമെന്നാണ് ഒടുവില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 

സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ആദ്യത്തെ 2,50,000 സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കായിരിക്കും അഡ്വാന്‍സ്ഡ് എഴുതാന്‍ അവസരം ലഭിക്കുക. 12-ാം ക്ലാസില്‍ മിനിമം 75 ശതമാനം മാര്‍ക്ക് നേടണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പാസായവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://jeeadv.ac.in സന്ദര്‍ശിക്കുക.

Content Highlights: JEE Advanced 2020 Not To Be Held In Foreign Centres

Content Highlights: