കെ-ഡിസ്കിൽ ഇന്റേണാകാൻ അവസരം.

.
.

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പാക്കുന്ന ‘ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയിൽ ഇന്റേണാകാൻ അവസരം.

പ്രാദേശിക സാമ്പത്തികവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപവത്‌കരണത്തിനായാണ് പദ്ധതി. യോഗ്യത: സർവകലാശാലാ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം (വേഡ്, എക്സൽ) അഭികാമ്യം. പ്രായം: 20-നും 50-നും മധ്യേ. അതത്‌ പഞ്ചായത്ത്, നഗരസഭ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.

പ്രശ്നസമാഹരണം, ആശയസമാഹരണം, പ്രശ്നങ്ങളുടെ മുൻഗണനാനിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ധ ഇടപെടലുകൾ, വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവഹണം എന്നിവയുണ്ടാകും.

രജിസ്റ്റർ ചെയ്യാൻ: kdisc.kerala.gov.in/oloi/interns അവസാന തീയതി ജനുവരി 10. വിവരങ്ങൾക്ക്: 8606469384, 8157861976.

Content Highlights: internship in K-DISC