സൈബര്‍ സുരക്ഷ: സൈനികരെ പരിശീലിപ്പിക്കാന്‍ കാണ്‍പുര്‍ IIT, ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യന്‍ ആര്‍മി

#Education Desk
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐഐടി കാൻപുറും ഇന്ത്യൻ സൈന്യവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.|Photo: SuryaCommand_IA
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐഐടി കാൻപുറും ഇന്ത്യൻ സൈന്യവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.|Photo: SuryaCommand_IA

വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഭീഷണികളെ പ്രതിരോധിക്കാനായി ഐഐടി കാന്‍പുറുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ച് ഇന്ത്യന്‍ ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ്. ഇതിന്റെ ഭാഗമായി ഐഐടിയിലെ C3iHub- ലൂടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സൈനിക യൂണിറ്റുകള്‍ക്ക് പരിശീലനം ലഭിക്കും. ഇതിലൂടെ ഡിജിറ്റല്‍ മേഖലയിലെ വിവിധ തരത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ സൈനികര്‍ സജ്ജരാക്കും.

ഐഐടി കാന്‍പുറിലെ സൈബര്‍ സുരക്ഷ ഗവേഷണം, കണ്ടുപിടിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാഖയാണ് C3iHub. സുപ്രധാന സൈബര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രണ്ട് മൊഡ്യൂളുകളാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'പുതിയ തരത്തിലുള്ള സൈബര്‍ ഭീഷണികള്‍, പ്രതികരണ നടപടികള്‍, പ്രവര്‍ത്തന സന്നദ്ധത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കുന്നതിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഔദ്യോഗിക പേജില്‍ കുറിച്ചു. സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സ് സൂര്യ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ നവീന്‍ സച്ച്ദേവ, C3iHub-ന്റെ പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫസര്‍ സോമിത്ര സനധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Content Highlights: Indian Army Central Command signs an MOU with IIT Kanpur`s C3iHub for advanced cyber security training to combat digital threats.